01:28am 18 April 2026
NEWS
ഇന്ത്യൻ എയർഫോഴ്‌സുമായി ചേർന്ന് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം
17/04/2026  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ എയർഫോഴ്‌സുമായി ചേർന്ന് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം
HIGHLIGHTS

കിംസ്‌ഹെൽത്തും ഇന്ത്യൻ എയർഫോഴ്‌സും ചേർന്ന് നടത്തിയ മോക്ഡ്രില്ലിൽ നിന്നും

തിരുവനന്തപുരം:  ഇന്ത്യൻ എയർഫോഴ്‌സുമായി സഹകരിച്ച് തിരുവനന്തപുരം  കിംസ്ഹെൽത്ത്, എയർഫോഴ്‌സ് ക്യാമ്പസിൽ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ചു. ബസും കാറും കൂട്ടിയിടിച്ചുള്ള അപകടമാണ് മോക്ഡ്രില്ലിൽ ആവിഷ്കരിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ വലിയ തോതിലുള്ള അപകടങ്ങൾ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിന്റെ പരിശീലനമായിരുന്നു മോക്ഡ്രില്‍.

ആരോഗ്യ പ്രവർത്തകർക്കും അടിയന്തര രക്ഷാപ്രവർത്തകർക്കുമായി സംഘടിപ്പിച്ച മോക്ഡ്രില്ലിന് കിംസ്ഹെൽത്ത് എമർജൻസി മെഡിസിൻ വിഭാഗം കൺസൾട്ടന്റും ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ഷമീം കെ.യു. നേതൃത്വം നൽകി. മോക്ഡ്രില്ലിൽ 15 പേരെ അപകടത്തിൽപ്പെട്ടവരായി കണക്കാക്കി രക്ഷാപ്രവർത്തനം നടത്തി. അപകട ബാധിതര്‍ക്കേറ്റ പരിക്കിന്റെ ആഘാതമനുസരിച്ച് റെഡ്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളായി തിരിച്ചാണ് മോക്ക്ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കിംസ്‌ഹെല്‍ത്തിലെ വിവിധ മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ മോക്ഡ്രില്ലിൽ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാര്യക്ഷമമായ ഏകോപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ കിംസ്ഹെൽത്തിലെ വിവിധ വകുപ്പുകളിലെ പ്രതിനിധികളും എയർഫോഴ്‌സ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img